സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തയാൾക്ക് കുവൈറ്റ് ക്രിമിനൽ കോടതി 5000 KD പിഴയും അഞ്ച് വർഷത്തെ ജയിൽ ശിക്ഷയുംവിധിച്ചു
കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തയാൾക്ക് കുവൈറ്റ് ക്രിമിനൽ കോടതി 5000 KD പിഴയും അഞ്ച് വർഷത്തെ ജയിൽ ശിക്ഷയുംവിധിച്ചു. പ്രസക്തമായ ഈ വിധിയ്ക്കാസ്പദമായ കേസിലെ സിവിൽ വശങ്ങൾ പരാമർശിക്കുന്നതിനു മുന്നോടിയായി പ്രതിയുടെ മൊബൈലിൽ നിന്ന് അധാർമികമായ ഭാഗം ഒഴിവാക്കാനും കോടതി നിർദ്ദേശിച്ചു.
അധാർമിക സന്ദേശങ്ങൾ പങ്കിട്ടുകൊണ്ട് സോഷ്യൽ മീഡിയയും മൊബൈൽ ഫോണും ദുരുപയോഗം ചെയ്യുന്നവർക്കാണ് തടവു ശിക്ഷ. ഭാവിയിൽ ഇത്തരം പ്രവണത കാണിക്കാതിരിക്കണമെങ്കിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്ന് പരാതിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.