Currency

സലാം എയര്‍ കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്ക്; 16ന് സൗദിയിലേക്ക് സര്‍വീസ് ആരംഭിക്കും

സ്വന്തം ലേഖകന്‍Wednesday, April 12, 2017 3:06 pm

ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഞായറാഴ്ച സര്‍വിസ് ആരംഭിക്കുന്നത്. 89 റിയാല്‍ മുതലാണ് രണ്ട് വശത്തേക്കുമുള്ള ടിക്കറ്റിന് നിരക്കുകള്‍ തുടങ്ങുന്നത്. പാകിസ്താനിലേക്കുള്ള സര്‍വിസുകളും ഈമാസം തന്നെ തുടങ്ങും.

 

റിയാദ്: സലാം എയര്‍ കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഈമാസം 16ന് സൗദി അറേബ്യയിലേക്കുള്ള സര്‍വിസിന് തുടക്കമാകും. വരും ആഴ്ചകളില്‍ മദീനയിലേക്കുള്ള സര്‍വിസും ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തും.

ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഞായറാഴ്ച സര്‍വിസ് ആരംഭിക്കുന്നത്. 89 റിയാല്‍ മുതലാണ് രണ്ട് വശത്തേക്കുമുള്ള ടിക്കറ്റിന് നിരക്കുകള്‍ തുടങ്ങുന്നത്. പാകിസ്താനിലേക്കുള്ള സര്‍വിസുകളും ഈമാസം തന്നെ തുടങ്ങും. സൗദിയിലേക്ക് കൂടുതല്‍ സര്‍വിസുകളും പരിഗണനയിലുണ്ട്.

മസ്‌കത്ത്-ത്വായിഫ്, സലാല-മസ്‌കത്ത്-ത്വായിഫ് സര്‍വിസുകളാണ് ആലോചനയില്‍. നിലവില്‍ മസ്‌കത്ത്- സലാല റൂട്ടില്‍ മൂന്നു പ്രതിദിന സര്‍വിസുകളും ദബായിലേക്ക് മസ്‌കത്തില്‍നിന്നും സലാലയില്‍നിന്നും ഓരോ സര്‍വിസുകളുമാണ് നടത്തുന്നത്. എയര്‍ബസ് എ320 വിമാനങ്ങള്‍ തന്നെയാകും പുതിയ റൂട്ടുകളില്‍ സര്‍വിസ് നടത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x