Currency

വ്യാജബിരുദം: കുവൈത്തില്‍ അന്വേഷണം ശക്തമാക്കി

സ്വന്തം ലേഖകന്‍Thursday, April 13, 2017 12:15 pm

അന്വേഷണം ശക്തമാകുന്നതോടെ പലരും സ്വമേധയാ രാജിവയ്ക്കാനുള്ള സാധ്യതയാണ് അധികൃതര്‍ കാണുന്നത്. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം ഉന്നത തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ വരെ സംശയത്തിന്റെ നിഴലിലുണ്ടെന്നാണ് വിവരം.

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ ബിരുദത്തിനെതിരെ അന്വേഷണം ശക്തമാക്കി. പരിശോധന വ്യാപകമായ സാഹചര്യത്തില്‍ 17 ഡോക്ടര്‍മാര്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വ്യാജബിരുദധാരികള്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുവെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

പ്രത്യേക സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നുണ്ട്. അന്വേഷണം ശക്തമാകുന്നതോടെ പലരും സ്വമേധയാ രാജിവയ്ക്കാനുള്ള സാധ്യതയാണ് അധികൃതര്‍ കാണുന്നത്. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം ഉന്നത തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ വരെ സംശയത്തിന്റെ നിഴലിലുണ്ടെന്നാണ് വിവരം.

വ്യാജ ബിരുദക്കാരില്‍ സ്വദേശികളും വിദേശികളുമുണ്ടെന്നാണ് അധികൃതരുടെ നിഗമനം. വ്യാജ സര്‍വകലാശാലകളില്‍നിന്നു നേടിയവ, അറിയപ്പെടുന്ന സര്‍വകലാശാലകളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്, എന്റോള്‍ ചെയ്തതായി കള്ളരേഖയുണ്ടാക്കി സമ്പാദിച്ചവ, കുവൈത്തില്‍ ജോലിചെയ്യുന്ന കാലയളവില്‍ തന്നെ വിദേശ സര്‍വകലാശാലയില്‍ പഠിച്ചതായി രേഖയുണ്ടാക്കിയവ എന്നിങ്ങനെയുള്ള വ്യാജ ബിരുദങ്ങളാണ് പലരും കൈവശംവയ്ക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.

വ്യാജ സര്‍വകലാശാലയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നവര്‍ പിടിയിലായാല്‍ ഉടനെ നാടുകടത്തുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x