ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്കൂളുകള്‍ക്ക് രണ്ട് ദിവസമായി അവധിയാണ്. ഇന്ത്യന്‍ സ്കൂളിനും അധികൃതര്‍ അവധി നല്കി. പകല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത വിധം അന്തരീക്ഷം മോശമായ സാഹചര്യത്തില്‍ മാസ്ക് ധരിച്ചാണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ആളുകള്‍ പുറത്തിറങ്ങുന്നത്.
ജിദ്ദ: പൊടിക്കാറ്റിന് മൂന്നാം ദിവസവും ശമനമായില്ല. ചൊവ്വാഴ്ച തുടങ്ങിയ പൊടിക്കാറ്റ് ഇന്നലെയും ശക്തമായി വീശി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ശക്തമായ ചൂടോടു കൂടിയ കാറ്റാണ് വീശുന്നത്. അന്തരീക്ഷം പൊടിപടലത്തില്‍ മുങ്ങിയ അവസ്ഥയില്‍ ജനജീവിതം ദുസഹമാണ്. ദൂരക്കാഴ്ച കുറവായതിനാല്‍ ഗതാഗതവും സുഗമമല്ല.
കപ്പല്‍ ഗതാഗതത്തെ രണ്ട് ദിവസവും കാറ്റ് ബാധിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്കൂളുകള്‍ക്ക് രണ്ട് ദിവസമായി അവധിയാണ്. ഇന്ത്യന്‍ സ്കൂളിനും അധികൃതര്‍ അവധി നല്കി. പകല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത വിധം അന്തരീക്ഷം മോശമായ സാഹചര്യത്തില്‍ മാസ്ക് ധരിച്ചാണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ആളുകള്‍ പുറത്തിറങ്ങുന്നത്. കൊടും ചൂടിലേക്ക് കാലാവസ്ഥ മാറുന്നതിന് മുേന്നാടിയാണ് പൊടിക്കാറ്റ് എന്നാണ് കാലാവസ്ഥാവിഭാഗം നല്കുന്ന സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.