വിചാരണത്തടവുകാരും കസ്റ്റഡിയിലുള്ളവരും കൂടാതെയാണ് ഇത്രയും ഇന്ത്യക്കാര്‍ കുവൈത്ത് ജയിലില്‍ കഴിയുന്നത്. അതേസമയം 70 ശതമാനം പേരും മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുകയും ശിക്ഷ അനുഭവിക്കുന്നവരുമാണ്.
കുവൈത്ത് സിറ്റി: വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് കുവൈത്തിലെ ജയിലില്‍ കഴിയുന്നത് അഞ്ഞുറോളം ഇന്ത്യക്കാര്‍. വിചാരണത്തടവുകാരും കസ്റ്റഡിയിലുള്ളവരും കൂടാതെയാണ് ഇത്രയും ഇന്ത്യക്കാര്‍ കുവൈത്ത് ജയിലില്‍ കഴിയുന്നത്. അതേസമയം 70 ശതമാനം പേരും മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുകയും ശിക്ഷ അനുഭവിക്കുന്നവരുമാണ്.
അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് ബാക്കിയുള്ളവര്‍. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനാണ് ഇക്കാര്യം അറിയിച്ചത്. വലിയ അളവില്‍ മയക്കുമരുന്നുമായി പിടിയിലാകുന്നവര്‍ തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്നു വാദിക്കുന്നത് പോലീസോ മറ്റുള്ളവരോ മുഖവിലക്കെടുക്കില്ല. ജയിലുകളിലെ നരകതുല്യമായ ജീവിതത്തെ പറ്റി അറിയുന്നവര്‍ കുറ്റകൃത്യങ്ങളിലേര്പ്പെടില്ലെന്നും അംബാസഡര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.