Currency

അബുദാബിയില്‍ കടുത്ത ചൂട്, പുറം ജോലിക്കാരെ ബാധിച്ചു

സ്വന്തം ലേഖകന്‍Saturday, April 15, 2017 11:25 am

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പകല്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. പുറത്ത് ജോലി ചെയ്യുന്നവരെ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം വളരെയധികം ബാധിച്ചിട്ടുണ്ട്.

അബുദാബി: തലസ്ഥാന എമിറേറ്റില്‍ കൊടും ചൂട് അനുഭവപ്പെടുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പകല്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. പുറത്ത് ജോലി ചെയ്യുന്നവരെ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം വളരെയധികം ബാധിച്ചിട്ടുണ്ട്. അതേസമയം വൈകിട്ട് കാറ്റടിക്കുന്നതിനാല്‍ ചൂടിനു കുറവുണ്ട്.

ഇന്നും നാളെയും പകല്‍ കുറഞ്ഞ താപനില 18 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസും വരെയാകാമെന്നാണ് അറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x