യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ്, വിവിധ യു.എന്‍ ഏജന്‍സികള്‍, സര്‍ക്കാറിതര സംഘടനകള്‍ എന്നിവയാണ് റിപ്പോര്‍ട്ട് തയാറാക്കാനുള്ള ഉറവിടങ്ങള്‍. 10ല്‍ 8.7 സൂചിക മൂല്യം ഇന്ത്യ നേടി. സിറിയ 9.2, നൈജീരിയ 9.1, ഇറാഖ് 8.9 എന്നിങ്ങനെയാണ് സൂചിക മൂല്യം.
ന്യൂഡല്‍ഹി: ഇന്ത്യക്ക് നാണക്കേടായി മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോകറാങ്കിങ്ങില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. പ്യൂ റിസര്‍ച് സെന്റര്‍ എന്ന സ്വതന്ത്ര ഏജന്‍സിയുടെ പഠനത്തില്‍ സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. മതവിദ്വേഷത്തെ തുടര്‍ന്നുള്ള അക്രമങ്ങള്‍, ജനക്കൂട്ട അതിക്രമങ്ങള്‍, സാമുദായിക ലഹളകള്‍, മതഭീകരവാദ സംഘടനകള്‍, മതസംഘടനകളുടെ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തല്‍, മതപരമായ വസ്ത്രധാരണം ലംഘിക്കുന്നതിന് സ്ത്രീകള്‍ക്കെതിരായ ദ്രോഹം, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തുടങ്ങിയ 13 കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാണ് സാമൂഹിക വിദ്വേഷ സൂചിക തയാറാക്കിയത്.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ്, വിവിധ യു.എന്‍ ഏജന്‍സികള്‍, സര്‍ക്കാറിതര സംഘടനകള്‍ എന്നിവയാണ് റിപ്പോര്‍ട്ട് തയാറാക്കാനുള്ള ഉറവിടങ്ങള്‍. 10ല്‍ 8.7 സൂചിക മൂല്യം ഇന്ത്യ നേടി. സിറിയ 9.2, നൈജീരിയ 9.1, ഇറാഖ് 8.9 എന്നിങ്ങനെയാണ് സൂചിക മൂല്യം. ഇസ്രായേല്‍, യമന്‍, റഷ്യ, അഫ്ഗാനിസ്താന്, പലസ്തീന്, പാകിസ്താന് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍.
ഹിന്ദുമുസ്ലിം മതവിഭാഗങ്ങള്‍ തമ്മിലുള്ള വിദ്വേഷമാണ് പട്ടികയില്‍ ഇന്ത്യയെ മുന്നിലെത്തിച്ചതെന്ന് പഠനത്തിന് നേതൃത്വം നല്കിയ കാതായുന്‍ കിഷി ‘ഹഫിങ്ടണ്‍ പോസ്റ്റി’നോട് പറഞ്ഞു. അതേസമയം ന്യൂനപക്ഷങ്ങളുടെ മേലാണ് ഇന്ത്യയില്‍ അധികാരികളുടെ നിയന്ത്രണം. ആഗോളതലത്തില്‍ മതത്തിനു മേല്‍ സര്‍ക്കാറിന്റെ നിയന്ത്രണം 2015ലാണ് അടുത്തകാലത്ത് ഏറ്റവും ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂറോപ്പിലെ 32 രാജ്യങ്ങളില്‍ മുസ്ലിംകള്ക്കെതിരെ വിവേചനം നിലനില്ക്കുമ്പോള് ലോകത്ത് 19 രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ അതിക്രമം നടക്കുന്നുണ്ട്. ഇന്ത്യയില്‍ 2015ല്‍ ഹിന്ദുക്കള്‍ക്കെതിരെ വിവിധതരം ദ്രോഹങ്ങളുണ്ടായതായും പഠനം ചൂണ്ടിക്കാട്ടുന്നു. നേപ്പാള്‍, പാകിസ്താന്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഹിന്ദു സമുദായം വിവേചനം നേരിടുന്നുണ്ട്. വിവേചനം നേരിടുന്നവരില്‍ ഏറെയും താഴ്ന്ന ജാതിക്കാരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.