
ന്യൂയോർക്ക്: വീട്ടുജോലിക്കാരിക്ക് അര്‍ഹമായ കൂലി കൊടുക്കാതിരിക്കുകയും വളർത്തുനായക്കൊപ്പം കിടത്തുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജയും റോസ് ഇന്റർനാഷണൽ ആൻഡ് ഐടി സ്റ്റാഫിംഗ് സിഇഓയുമായ ഹിമാൻഷു ഭാട്യ 135,000 യുഎസ് ഡോളർ (ഏകദേശം 87.19 ലക്ഷം രൂപ) നൽകണമെന്ന് വിധി.
തൊഴില്‍വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാലിഫോര്‍ണിയ ഡിസ്ട്രിക്ട് കോടതിയുടേതാണ് ഉത്തരവ്. രണ്ടുവര്‍ഷത്തോളം വീട്ടില്‍ താമസിച്ച് പണിയെടുത്ത ജോലിക്കാരിക്ക് തൊഴില്‍വകുപ്പ് നിര്‍ദേശിച്ച മിനിമംകൂലി നല്‍കിയില്ലെന്നും കടുത്ത ചൂഷണത്തിന് ഇരയാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഹിമാന്‍ഷു ഭാട്യയുടെ ആഡംബരവസതികളില് പണിയെടുത്ത യുവതിക്ക് പാഴ്വസ്തുക്കള് തള്ളുന്ന മുറിയിലാണ് താമസമൊരുക്കിയിരുന്നത്. ഇതിന്റെ സമീപത്ത് വളർത്തുനായയും കിടക്കുന്നുണ്ടായിരുന്നു. യുവതി ഇന്റര്‍നെറ്റുവഴി രാജ്യത്തെ തൊഴില്നിയമങ്ങളെക്കുറിച്ച് തെരയുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഭാട്യ അവരെ പിരിച്ചിവിടുകയായിരുന്നെന്നും കോടതി കേട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.