Currency

യുഎഇയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി അവധി

സ്വന്തം ലേഖകന്‍Friday, April 21, 2017 3:07 pm

രണ്ട് ദിവസത്തെ വാരാന്ത്യ അവധിക്കൊപ്പം ഞായറാഴ്ച മിഅ്റാജ് ദിന അവധി കൂടി വന്നതോടെയാണ് മൂന്നുദിവസം തുടര്‍ച്ചയായി അവധി ലഭിക്കുന്നത്. മിഅറാജ് ദിന അവധി പ്രമാണിച്ച് ഞായറാഴ്ച ദുബായ് നഗരത്തില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കും.

റിയാദ്: യുഎഇയില്‍ ഇന്ന് മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി. രണ്ട് ദിവസത്തെ വാരാന്ത്യ അവധിക്കൊപ്പം ഞായറാഴ്ച മിഅ്റാജ് ദിന അവധി കൂടി വന്നതോടെയാണ് മൂന്നുദിവസം തുടര്‍ച്ചയായി അവധി ലഭിക്കുന്നത്.

മിഅറാജ് ദിന അവധി പ്രമാണിച്ച് ഞായറാഴ്ച ദുബായ് നഗരത്തില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. ഫിഷ് മാര്‍ക്കറ്റ് പ്രദേശം, ബഹുനില പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ബാധകമല്ല. 23ന് മെട്രോ റെഡ് ലൈന്‍ പുലര്‍ച്ചെ അഞ്ചര മുതല്‍ രാത്രി 12വരെയും ഗ്രീന്‍ ലൈന്‍ രാവിലെ 5.50 മുതല്‍ രാത്രി 12വരെയും ട്രാം ആറര മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും സര്‍വീസ് നടത്തും.

അതേസമയം അവധി ആഘോഷിക്കാന്‍ പലരും വിനോദകേന്ദ്രങ്ങളിലേക്കും അയല്‍രാജ്യമായ ഒമാനിലേക്കും യാത്ര തിരിച്ചു കഴിഞ്ഞു. ധാരാളം പേര്‍ അവധി നീട്ടിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x