ജിദ്ദ: സൗദിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വിദേശ വനിതകള്‍ക്ക് കാലാവധിയുള്ള വിദേശ ലൈസന്‍സുണ്ടെങ്കില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചുു. ഒരു വര്‍ഷം വരെയാണ് വിദേശ ലൈസന്‍സുകളില്‍ ഇവര്‍ക്ക് രാജ്യത്ത് വാഹനം ഓടിക്കാന്‍ അനുമതിയുണ്ടാവുക.
അതേസമയം സൗദി അംഗീകരിക്കുന്ന വിദേശ, അന്താരാഷ്ട്ര ലൈസന്സുകളായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വനിതകള്‍ക്ക് ഇതുവരെ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കന്‍, യൂറോപ്യന്‍, ഗള്‍ഫ് ഡ്രൈവിംഗ് ലൈസന്‍സുള്ള വനിതകള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ബാധകമായിരിക്കും. ജൂണ്‍ 24 മുതലാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ള ടെസ്റ്റ് ആരംഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.