Currency

ഇന്ത്യയിലെ വരള്‍ച്ചക്ക് കാരണം യൂറോപ്പിലെ മലിനീകരണമെന്ന് പഠന റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Saturday, April 22, 2017 12:28 pm

ന്യൂഡല്‍ഹി: യൂറോപ്പിലുണ്ടാകുന്ന മലിനീകരണം ഇന്ത്യയിലെ വരള്‍ച്ചക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. യൂറോപ്പിലെ മലിനീകരണം ഇന്ത്യയെ രൂക്ഷമായി ബാധിക്കുന്നുവെന്നും രൂക്ഷമായ പ്രകൃതി ദുരന്തത്തിലേക്ക് ഇത് തള്ളിവിടുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

യൂറോപ്പിലെ കല്‍ക്കരി പ്ലാന്റുകളില്‍ നിന്നുള്ള സള്‍ഫര്‍ ഡയോക്സൈഡാണ് വന്‍തോതിലുള്ള മലിനീകരണത്തിന് കാരണമാകുന്നത്. ഇത് ഹൃദയ, ശ്വാസകോശ രോഗങ്ങള്‍, ആസിഡ് മഴ തുടങ്ങിയവയ്ക്ക് കാരണമാകുകയും സസ്യങ്ങളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

അന്തരീക്ഷത്തെ തണുപ്പിക്കുന്ന ഈ സള്‍ഫേറ്റ് വികിരണങ്ങള്‍ സൂര്യപ്രകാശത്തെ ശൂന്യകാശത്തേക്ക് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളെ ഇത് ദോഷകരമായി ബാധിക്കും. സള്‍ഫര്‍ ഡയോക്സൈഡുകളുടെ വിസര്‍ജ്ജനം കൊല്‍ക്കത്തയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു.

ഉത്തരാര്‍ദ്ധഗോളത്തിലെ പ്രധാന വ്യവസായ മേഖകളില്‍ നിന്നുള്ള മലിനീകരണം പുറംതള്ളലിനെ തുടര്‍ന്ന് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ 40 ശതമാനത്തോളം നശിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x