Currency

കുവൈത്തില്‍ പുതിയ കായിക നിയമത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Saturday, April 22, 2017 5:10 pm

ഒന്നര വര്‍ഷമായി കുവൈത്ത് കായിക മേഖലയ്ക്ക് അന്താരാഷ്ട്ര കായിക സംഘടനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കരട് നിയമം. കരടുനിയമത്തിന്റെ ഒരു കോപ്പി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് അയച്ചുകൊടുക്കും.

കുവൈത്ത്സിറ്റി: രാജ്യത്ത് പുതിയ കായിക നിയമത്തിന് അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ യുവജനകായിക കമ്മിറ്റിയും മന്ത്രിസഭയുമാണ് പുതിയ സ്പോര്‍ട്സ് കരടു നിയമത്തിന് അംഗീകാരം നല്‍കിയത്. ഒന്നര വര്‍ഷമായി കുവൈത്ത് കായിക മേഖലയ്ക്ക് അന്താരാഷ്ട്ര കായിക സംഘടനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കരട് നിയമം.

കരടുനിയമത്തിന്റെ ഒരു കോപ്പി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് അയച്ചുകൊടുക്കും. അവരുടെ നിര്‍ദേശങ്ങള്‍കൂടി ലഭിച്ചശേഷമായിരിക്കും അന്തിമ അംഗീകാരത്തിനായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. കുവൈത്ത് ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാകാതെ അന്താരാഷ്ട്ര കായിക നിയമങ്ങള്‍ക്ക് അനുസൃതമായാണ് നിയമഭേദഗതി തയാറാക്കിയിരിക്കുന്നതെന്ന് ഫാഥെല്‍ പറഞ്ഞു.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി യാതൊരു തടസവും ഉന്നയിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ക്കു വിരുദ്ധമായി കായിക മേഖലയില്‍ സര്‍ക്കാര്‍ കൈകടത്തുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, ലോക ഫുട്ബോള്‍ സംഘടനയായ ഫിഫ തുടങ്ങി നിരവധി കായിക സംഘടനകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് കുവൈത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x