
വാഷിങ്ടണ്‍: യു.എസില്‍ പബ്ലിക് ഹെല്‍ത്ത് സര്‍വിസ് കമീഷന്‍ഡ് കോര്‍പ്സിന്റെ സര്ജന് ജനറലായിരുന്ന ഇന്ത്യന്‍ വംശജനെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭരണകൂടം പുറത്താക്കി. ഇന്ത്യന്‍ വംശജനായ വിവേക് മൂര്‍ത്തിയെയാണ് പുറത്താക്കിയത്. കമീഷന്‍ഡ് കോര്‍പ്സിന് പുതിയ നേതൃത്വം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് 2014 ഡിസംബറില്‍ മൂര്‍ത്തിക്ക് നിയമനം നല്‍കിയത്. സര്ജന് ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു 39കാരനായ മൂര്‍ത്തി. ഡെപ്യൂട്ടി സര്‍ജനായിരുന്ന റിയര്‍ അഡ്മിറല്‍ സില്‍വിയ ട്രന്റ് ആഡംസാണ് മൂര്‍ത്തിയുടെ സ്ഥാനത്ത് പുതിയതായി നിയമിതയായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.