ഗള്‍ഫ് മേഖലയില്‍നിന്ന് ഏഴാം സ്ഥാനത്തുള്ള ദോഹ മാത്രമാണ് അബുദബിക്ക് പുറമേ പട്ടികയില്‍ ഇടം നേടിയത്. ദുബായിക്ക് ഇരുപത്തിമൂന്നാം സ്ഥാനമാണുള്ളത്. ആഗോള പട്ടികയില്‍ ഒമ്പതാമതെത്തിയ ബംഗളൂരുവാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരം.
അബുദബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദബിയാണെന്നു പഠന റിപ്പോര്‍ട്ട്. ഓരോ നഗരത്തിലും രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിത്. ഒരു സ്വകാര്യ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരം കൊച്ചിയാണ്. ലോകത്തിലെ 378 നഗരങ്ങളില്‍നിന്നുള്ള കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അബുദബി ഒന്നാമതെത്തിയത്.
ഗള്‍ഫ് മേഖലയില്‍നിന്ന് ഏഴാം സ്ഥാനത്തുള്ള ദോഹ മാത്രമാണ് അബുദബിക്ക് പുറമേ പട്ടികയില്‍ ഇടം നേടിയത്. ദുബായിക്ക് ഇരുപത്തിമൂന്നാം സ്ഥാനമാണുള്ളത്. ആഗോള പട്ടികയില്‍ ഒമ്പതാമതെത്തിയ ബംഗളൂരുവാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരം. ഇന്ത്യയില്‍ രണ്ടാം സ്ഥാനം നേടിയ കൊച്ചി ലോകറാങ്കിങ്ങില്‍ അന്പത്തിരണ്ടാം സ്ഥാനത്താണ്.
വെനസ്വേലയിലെ കാരക്കാസാണ് ലോകത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന നഗരം. നോയ്ഡയാണ് ഇന്ത്യയിലെ ഏറ്റവും അപകടകരമായ നഗരം. ഗുഡ്ഗാവും ഡല്‍ഹിയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ആഗോള തലത്തില്‍ 113ാം സ്ഥാനം നേടിയ തിരുവനന്തപുരവും പട്ടികയിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.