Currency

അമേരിക്കയില്‍ 12 വര്‍ഷത്തിന് ശേഷം വധശിക്ഷ നടപ്പാക്കി

സ്വന്തം ലേഖകന്‍Sunday, April 23, 2017 1:01 pm

ലെഡല്‍ ലീ എന്ന51 കാരന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. അര്‍ക്കന്‍സാസിലാണ് വധശിക്ഷ നടപ്പാക്കിയത്. 1993ല്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ ലെഡല്‍ ലീ താന്‍ നിരപരാധിയാണെന്നാണ് വാദിച്ചിരുന്നത്.

വാഷിങ്ടണ്‍: അമേരിക്കയില്‍ 12 വര്‍ഷത്തിന് ശേഷം വധശിക്ഷ നടപ്പാക്കി. ലെഡല്‍ ലീ എന്ന51 കാരന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. അര്‍ക്കന്‍സാസിലാണ് വധശിക്ഷ നടപ്പാക്കിയത്. 1993ല്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ ലെഡല്‍ ലീ താന്‍ നിരപരാധിയാണെന്നാണ് വാദിച്ചിരുന്നത്.

വധശിക്ഷ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ഇയാളുടെ മൂന്നാമത്തെ ഹര്‍ജിയും സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. നേരത്തെ വധശിക്ഷക്ക് ഉപയോഗിക്കുന്ന വെറക്കോണിയം ബ്രോമൈഡ് എന്ന മരുന്നിന്റെ ഉപയോഗം വിലക്കിയുള്ള പ്രാദേശിക കോടതിയുടെ വിധിയും സുപ്രീംകോടതി റദ്ദാക്കി. ഇതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് അധികൃതര്‍ ശിക്ഷ നടപ്പാക്കിയത്. ഈ മാസം 30നു മുമ്പ് മൂന്നു തടവുകാരുടെ കൂടി വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x