Currency

കുവൈത്തില്‍ പള്ളികളില്‍ സംഭാവന പിരിക്കുന്നതില്‍ കടുത്ത നിയന്ത്രണം തുടരും

സ്വന്തം ലേഖകന്‍Monday, April 24, 2017 11:09 am

പിരിവു നടത്തുമ്പോള്‍ ഇമാം പള്ളയിലുണ്ടായിരിക്കുകയും പിരിവിനു നിയോഗിക്കപ്പെട്ട സംഘടന പ്രതിനിധി അനുമതി കാര്‍ഡ് പ്രദര്‍ശിപ്പിക്കുകയും വേണം. വ്യക്തികളില്‍ നിന്ന് പണമായി സംഭാവന സ്വീകരിക്കരുതെന്നും കെ.നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ വഴി അക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ചെയ്യേണ്ടതെന്നും അറിയിച്ചിട്ടുണ്ട്.

കുവൈത്ത്‌സിറ്റി: പള്ളികളില്‍ സംഭാവന പിരിക്കുന്നതില്‍ മുന്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ കടുത്ത നിയന്ത്രണം തുടരുമെന്ന് കുവൈത്ത് ഔകാഫ് മന്ത്രാലയം. മുഴുവന്‍ പള്ളി ഇമാമുമാര്‍ക്കും റമദാന് മുന്നോടിയായി ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയക്കുമെന്നും ഔകാഫ് വൃത്തങ്ങള്‍ അറിയിച്ചു. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തില്‍നിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകള്‍ക്കാണ് ഉദാരമതികളില്‍നിന്ന് മാത്രമായിരിക്കും പണം പരിക്കാന്‍ അനുമതിയുണ്ടാവുക.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പിരിവിനാണ് ഇക്കൊല്ലവും നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ശക്തമായ നിബന്ധനകളോടെ മാത്രമായിരിക്കും പണം സമാഹരിക്കാന്‍ അനുവദിക്കുക. പിരിവു നടത്തുമ്പോള്‍ ഇമാം പള്ളയിലുണ്ടായിരിക്കുകയും പിരിവിനു നിയോഗിക്കപ്പെട്ട സംഘടന പ്രതിനിധി അനുമതി കാര്‍ഡ് പ്രദര്‍ശിപ്പിക്കുകയും വേണം. വ്യക്തികളില്‍ നിന്ന് പണമായി സംഭാവന സ്വീകരിക്കരുതെന്നും കെ.നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ വഴി അക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ചെയ്യേണ്ടതെന്നും അറിയിച്ചിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പള്ളി ഇമാം ഉത്തരവാദിയെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അനധികൃത പണപ്പിരിവുകള്‍ ഗണ്യമായി കുറക്കാന്‍ കഴിഞ്ഞതായാണ് അധികൃതരുടെ വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x