Currency

മയക്കു മരുന്ന് കടത്ത്: കുവൈത്തില്‍ ഒരു മാസത്തിനിടെ അറസ്റ്റിലായത് 204 പേര്‍

സ്വന്തം ലേഖകന്‍Tuesday, April 25, 2017 12:30 pm

148 ഡ്രഗ് ട്രാഫിക്കിങ് കേസുകളാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 300 ഗ്രാം ഹാഷിഷ്. 704കിലോ ഹെറോയിന്‍, 619 കിലോ മെത്താം ഫെറ്റമിന്‍, 1313 ലഹരി ഗുളികകള്‍, 593 രാസഗുളികകള്‍, രണ്ട് കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

കുവൈത്ത്‌സിറ്റി: മയക്കു മരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒരു മാസത്തിനിടെ കുവൈത്തില്‍ 204 പേര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരത്തില്‍ 148 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പബ്ലിക് റിലേഷന്‍ വിഭാഗം ആണ് നാര്‍ക്കോട്ടിക് കേസുകള്‍ സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് പുറത്തു വിട്ടത്.

148 ഡ്രഗ് ട്രാഫിക്കിങ് കേസുകളാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 300 ഗ്രാം ഹാഷിഷ്. 704കിലോ ഹെറോയിന്‍, 619 കിലോ മെത്താം ഫെറ്റമിന്‍, 1313 ലഹരി ഗുളികകള്‍, 593 രാസഗുളികകള്‍, രണ്ട് കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. വിവധ കേസുകളില്‍ പിടിക്കപ്പെട്ടവരില്‍ മയക്കു മരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ 47 പേരെ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കൈമാറുകയും 75 പേരെ സൈക്യാട്രിക് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫര്വാനിയ ഗവര്‍ണറേറ്റ് പരിധിയില്‍ പെട്ട ജലീബ് അല്‍ ശുയൂഖ്, അര്‍ദിയ വ്യാവസായിക മേഖല, ഖെയ്താന്‍, ഫിര്‍ദൗസ് എന്നിവിടങ്ങളില്‍ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 30 പേരും, താമസനിയമങ്ങള്‍ ലംഘിച്ച 54പേരും തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത 5പേരുമടക്കം 89 പേര്‍ പിടിയിലായി.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുമെന്നും ആളുകള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്നും പോലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x