Currency

പിടിക്കപ്പെടുന്ന അനധികൃത തൊഴിലാളികൾക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല

സ്വന്തം ലേഖകൻWednesday, April 26, 2017 12:29 pm

റിയാദ്:  പൊതുമാപ്പ് കാലയളവിൽ പിടിക്കപ്പെടുന്ന അനധികൃത തൊഴിലാളികൾക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ഇനി മുതൽ വിസാ കാലാവധിക്കു ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയാൽ  തടവ് ശിക്ഷ കൂടാതെ  ഭീമമായ പിഴയും ഇവർ അടക്കേണ്ടിവരും. 

പൊതുമാപ്പ് ആനുകൂല്യത്തിൽ നാട്ടിലേക്കു പോകാൻ കാത്തിരിക്കുന്നവർ ഉംറ നിർവഹിക്കാനോ, മറ്റു തൊഴിലുകൾ ചെയ്യാനോ പാടില്ല. ഇതിനിടയിൽ പിടിക്കപ്പെട്ടാൽ ഇവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം നഷ്ടപ്പെടുന്നതു കൂടാതെ തടവും പിഴ ശിക്ഷയും കൂടി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു

അതേസമയം ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്കും  പൊതുമാപ്പ് ലഭിക്കും. പാസ്പോർട്ട് കൈവശമില്ലാത്ത ഇന്ത്യക്കാർ ഇന്ത്യൻ എംബിസിയോ കോണ്‍സുലേറ്റൊ ഇഷ്യു ചെയ്ത ഔട്ട്പാസ്, സാധുവായ വിമാന ടിക്കറ്റ് എന്നിവ കരുതണമെന്നും നിർദേശമുണ്ട്.

മാർച്ച് 29-നു നിലവിൽ വന്ന പൊതുമാപ്പ് 27 ദിവസം പിന്നിട്ടപ്പോഴേക്കും മലയാളികളക്കം 16,500-ത്തോളം ഇന്ത്യക്കാരാണ് ഔട്ട് പാസിന് അപേക്ഷിച്ചത്. പൊതുമാപ്പിന്റെ കാലാവധി മൂന്നു മാസമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x