
കുവൈറ്റ് സിറ്റി: കോതമംഗലം വാര്യം, വനവാസി കോളനിയിലെ അന്തേവാസികള്‍ക്കായി ‘സേവാദര്‍ശന്‍ കുവൈറ്റ്’ കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മ്മിച്ചു നല്കി. സേവാദര്‍ശന്റെ സേവാവിഭാഗം സംഘടിപ്പിച്ച ‘വിഷു സേവാ ദിനം 2016’ പരിപാടിയോടനുബന്ധിച്ച് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഷു കൈനീട്ട സമര്‍പ്പണത്തിലൂടെയാണ് കമ്മ്യൂണിറ്റി സെന്റര്‍ സംഭാവന ചെയ്തത്.

അസിസ്റ്റന്റ് ഡി.എഫ്.ഒ. മോഹനന് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ സേവാഭാരതി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹരിദാസ്, സേവാദര്‍ശന്‍ കുവൈറ്റ് സെക്രട്ടറി കൃഷ്ണകുമാര്‍, വിഭാഗ് സേവാ പ്രമുഖ് രാമചന്ദ്രന്, മിഡില്‍ ഈസ്റ്റ് സേവാ വിഭാഗം സെക്രട്ടറി രാജന്, സേവാകിരണ്‍ ചാരിറ്റബിള്‍ സെക്രട്ടറി പ്രസാദ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. തുടര്‍ന്ന് വനവാസി സഹോദരങ്ങള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.