പ്രവാസികൾക്കു വ്യാജ വിസ നിർമ്മിച്ചു നൽകുകയും രേഖകളിൽ കൃത്രിമം കാണിക്കാൻ സഹായിക്കുകയും ചെയ്തു വരികയായിരുന്ന കുവൈറ്റി പൗരൻ പിടിയിൽ
കുവൈറ്റ് സിറ്റി: പ്രവാസികൾക്കു വ്യാജ വിസ നിർമ്മിച്ചു നൽകുകയും രേഖകളിൽ കൃത്രിമം കാണിക്കാൻ സഹായിക്കുകയും ചെയ്തു വരികയായിരുന്ന കുവൈറ്റി പൗരൻ പിടിയിൽ. രഹസ്യവിവരത്തെ തുടർന്നു റെസിഡൻസ് ഡിക്റ്ററ്റീവ്സ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
രേഖകൾ ചമക്കാനായി പ്രതി കൃത്രിമ സീലുകളടക്കം നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ വിസകൾ നൽകുന്നതിനും മറ്റും വൻ തുകയാണ് ഇയാൾ പ്രവാസികളിൽ നിന്നും ഈടാക്കിയിരുന്നത്. ഇരുപത്തിയഞ്ചിലേറെ വിസകൾ ഇത്തരത്തിൽ നിർമ്മിച്ചു നൽകിയതായി പ്രതി മൊഴി നൽകി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.