Currency

യുഎസിൽ മോട്ടലിന് പുറത്തുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സ്വന്തം ലേഖകൻFriday, April 28, 2017 9:04 pm

രണ്ടു മാസത്തിനുള്ളില്‍ യു.എസില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.

ന്യൂയോർക്ക്: ടെന്നസിയിൽ മോട്ടലിന് പുറത്തുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. വൈറ്റ്ഹാവെനിലെ അമേരിക്കാസ് ബെസ്റ്റ്‌വാല്യൂ ഇന്‍ ആന്റ് സ്യൂട്ട്‌സില്‍ ഹൗസ്‌കീപ്പറായ ഖന്ദു പട്ടേല്‍ (56) ആണ് മരിച്ചത്.

എട്ടു മാസം മുന്‍പാണ് പട്ടേല്‍ മോട്ടലില്‍ ജോലിക്ക് കയറിയത്. ഭാര്യയും രണ്ടു മക്കളും ഇയാള്‍ക്കൊപ്പം മോട്ടലിൽ താമസിച്ചിരുന്നു. രണ്ടു മാസത്തിനുള്ളില്‍ യു.എസില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ഖന്ദു പട്ടേൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x