Currency

വാറ്റ് നടപ്പാക്കാനുള്ള ജിസിസി തീരുമാനത്തില്‍ കാലതാമസം വരുമെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Wednesday, May 3, 2017 2:09 pm

തീരുമാനം നിശ്ചിതസമയത്തിനകം പ്രാവര്‍ത്തികമാക്കാനാകുമോ എന്ന കാര്യം സംശയമാണെന്നു കുവൈത്ത് ധനമന്ത്രി അനസ് ഖാലിദ് അല്‍ സാലെ പറഞ്ഞു. 2018 ജനുവരി മുതല്‍ അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണു ജിസിസി തീരുമാനിച്ചത്.

കുവൈത്ത് സിറ്റി: മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിനുള്ള ജിസിസി തീരുമാനം പ്രാബല്യത്തിലാക്കാന്‍ കാലതാമസം വരുമെന്ന് കുവൈത്ത്. തീരുമാനം നിശ്ചിതസമയത്തിനകം പ്രാവര്‍ത്തികമാക്കാനാകുമോ എന്ന കാര്യം സംശയമാണെന്നു കുവൈത്ത് ധനമന്ത്രി അനസ് ഖാലിദ് അല്‍ സാലെ പറഞ്ഞു. 2018 ജനുവരി മുതല്‍ അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണു ജിസിസി തീരുമാനിച്ചത്.

നികുതിരഹിത സാഹചര്യത്തില്‍നിന്നു നികുതിയെന്ന പുതിയ ഉപാധിയിലേക്കുള്ള മാറ്റം സമയപരിധിക്കുള്ളില്‍ നിന്ന് വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ എത്രമാത്രം കഴിയുമെന്നതില്‍ സംശയമുണ്ടെന്നും നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്നത് നികുതി സംവിധാനവുമായി പരിചയമില്ലെന്നതിനെക്കാള്‍ വലിയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു മറ്റു ചില രാജ്യങ്ങളില്‍ നിന്നുള്ള ഉപദേശങ്ങള്‍ കുവൈത്ത് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നികുതിയില്‍ നിന്നുള്ള നേട്ടം എന്തായിരിക്കുമെന്നതു കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x