
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേസ് മുംബെയിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം ഇരട്ടിയാക്കി. ഇനി മുതല്‍ ദിവസവും രണ്ടു വിമാനങ്ങള്‍ കുവൈത്തില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തും. ഈ മാസം പത്തു മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
നിലവില്‍ കുവൈത്തില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിനം ഓരോ വിമാനം വീതമാണ് സര്‍വീസ് നടത്തുന്നത്. ഈ സെക്ടറിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സര്‍വീസ് ഇരട്ടിപ്പിക്കാന്‍ കുവൈത്ത് എയര്‍വെയ്സ് തീരുമാനിച്ചത്. എന്നാല്‍ പുതിയ സര്‍വീസുകള്‍ കുവൈത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുറമെ മറ്റു ഗള്‍ഫ്നാടുകളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഉപകാരപ്പെടും.
കുവൈത്തില്‍ നിന്നുള്ള ആദ്യവിമാനം പുലര്‍ച്ചെ 05:50നും രണ്ടാമത്തെ വിമാനം രാത്രി ഒമ്പതു നാല്പതിനും ആണ് പുറപ്പെടുക. മുംബൈയില്‍ നിന്നുള്ള ആദ്യവിമാനം പുലര്‍ച്ചെ 5:25 നാണ് പുറപ്പെടുക. രണ്ടാമത്തെ സര്‍വീസ് ഉച്ചക്ക് ഒന്നരക്ക് മുംബയില്‍ നിന്ന് യാത്ര പുറപ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.