Currency

യുഎസില്‍ പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ ജനപ്രതിനിധി സഭ പാസാക്കി

സ്വന്തം ലേഖകന്‍Friday, May 5, 2017 10:55 am

ഡമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തക്കുകയും ഇരുപത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്യുകയുംചെയ്തു. എന്നാല്‍ ബില്‍ പാസായത് അവിശ്വസനീയ ജയമെന്നായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

വാഷിങ്ടണ്‍: യുഎസിലെ പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ ജനപ്രതിനിധി സഭ പാസാക്കി. ഒബാമ കെയറിന് പകരമായി ട്രംപ് ഭരണകൂടം കൊണ്ടുവന്ന പദ്ധതിയായ ഹെല്‍ത്ത് കെയര്‍ ആക്ട് നേരിയ ഭൂരിപക്ഷത്തിനാണ് പാസായത്.

അതേസമയം ബില്ല് സെനറ്റില്‍ കൂടി പാസാകേണ്ടതുണ്ട്. ഡമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തക്കുകയും ഇരുപത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്യുകയുംചെയ്തു. എന്നാല്‍ ബില്‍ പാസായത് അവിശ്വസനീയ ജയമെന്നായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഒബാമ കെയര്‍ മരിച്ചെന്നും ഞങ്ങളുടെ ഹെല്‍ത്ത് കെയര്‍ പ്ലാനിന്റെ പ്രീമിയം കുറവാണെന്നും പദ്ധതി മികച്ചതാണെന്നും ട്രംപ് ട്വീറ്റിലൂടെ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x