
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ മലയാളി ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി രമേഷ് കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വംശീയ ആക്രമണമല്ലെന്നാണ് പൊലീസ് വിശദീകരണം.
ഹെന്‍ റി ഫോര്‍ഡ് ആശുപത്രിയില്‍ റെസിഡന്റ് യൂറോളജിസ്റ്റായിരുന്നു രമേഷ് കുമാര്‍. ബുധനാഴ്ച ആശുപത്രിയിലെത്താത്തതിനെ തുടര്‍ന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രമേഷിന്റെ പിതാവ് നരേന്ദ്ര കുമാര്‍ അപ്പാര്‍ട്ട്മെന്റിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചതിനെ നടത്തിയ അന്വേഷണത്തിലാണ് വൈകിട്ട് അഞ്ച് മണിയോടെ ഹൈവേയില്‍ നിന്ന് കാര്‍ കണ്ടെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.