Currency

റോസ് ഗാര്‍ഡനില്‍ ട്രംപുമായി പ്രസംഗപീഠം പങ്കിട്ട് ഇന്ത്യക്കാരിയായ സീമ വര്‍മ

സ്വന്തം ലേഖകന്‍Saturday, May 6, 2017 12:35 pm

ചടങ്ങില്‍ യു.എസ് പ്രതിനിധിസഭ നിയമം പാസാക്കുന്നതിനിടയില്‍ അവരോട് സ്പീക്കര്‍ എന്ന നിലയില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രസംഗപീഠത്തില്‍ നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട രാഷ്ട്രീയക്കാരിയല്ലാത്ത ഒരേയൊരാള്‍ സീമയാണ്.

വാഷിങ്ടണ്‍: ഇന്ത്യക്കാരി സീമ വര്‍മ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി പ്രസംഗപീഠം പങ്കിട്ടു. അമേരിക്കയുടെ പുതിയ ആരോഗ്യസുരക്ഷ നിയമത്തിന്റെ പ്രധാന ശില്‍പി കൂടിയായ സീമ വര്‍മ ഒബാമകെയര്‍ പദ്ധതി റദ്ദാക്കി പുതിയ നിയമം കൊണ്ടുവരുന്ന ചടങ്ങിലാണ് ട്രംപുമായി വേദി പങ്കിട്ടത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നടപ്പാക്കിയ ആരോഗ്യസുരക്ഷ പദ്ധതിയായിരുന്നു ഒബാമകെയര്‍.

റോസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങിലാണ് സീമ ട്രംപുമായി വേദി പങ്കിട്ടത്. ചടങ്ങില്‍ യു.എസ് പ്രതിനിധിസഭ നിയമം പാസാക്കുന്നതിനിടയില്‍ അവരോട് സ്പീക്കര്‍ എന്ന നിലയില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രസംഗപീഠത്തില്‍ നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട രാഷ്ട്രീയക്കാരിയല്ലാത്ത ഒരേയൊരാള്‍ സീമയാണ്.

സെന്റേഴ്‌സ് ഫോര്‍ മെഡികെയറിന്റെയും മെഡികെയ്ഡ് സര്‍വിസസിന്റെയും അഡ്മിനിസ്‌ട്രേറ്ററായ സീമ ട്രംപ് ഭരണകൂടത്തിലെ ഏറ്റവുമുയര്‍ന്ന റാങ്കിലുള്ള ഇന്ത്യക്കാരിലൊരാളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x