Currency

കുവൈത്തില്‍ പൊതുമരാമത്ത് മന്ത്രാലയത്തില്‍ 34 വര്‍ഷം സേവനമനുഷ്ഠിച്ചവരെ പിരിച്ചുവിടുന്നു

സ്വന്തം ലേഖകന്‍Saturday, May 6, 2017 3:25 pm

തൊഴില്‍ കാത്തിരിക്കുന്ന കൂടുതല്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശി, വിദേശി വ്യത്യാസമില്ലാതെ 34 വര്‍ഷം സര്‍വിസുള്ളവരെ പിരിച്ചുവിടുന്നത്. സെപ്റ്റംബറില്‍ ഇവരോട് വിരമിക്കാന്‍ ആവശ്യപ്പെടും.

 

കുവൈത്ത് സിറ്റി: കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തില്‍ 34 വര്‍ഷം സേവനമനുഷ്ഠിച്ചവരെ പിരിച്ചുവിടുന്നു. തൊഴില്‍ കാത്തിരിക്കുന്ന കൂടുതല്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശി, വിദേശി വ്യത്യാസമില്ലാതെ 34 വര്‍ഷം സര്‍വിസുള്ളവരെ പിരിച്ചുവിടുന്നത്. സെപ്റ്റംബറില്‍ ഇവരോട് വിരമിക്കാന്‍ ആവശ്യപ്പെടും. നിശ്ചിത കാലയളവ് സര്‍വിസ് പൂര്‍ത്തിയാക്കിയവരുടെ പട്ടിക അധികൃതര്‍ തയാറാക്കി വരികയാണ്. സിവില്‍ സര്‍വിസ് കമീഷന്‍, സാമൂഹിക സുരക്ഷാവിഭാഗം എന്നിവ സംയുക്തമായാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രാലയത്തിലും 34 വര്‍ഷം സര്‍വിസുള്ളവരെ പിരിച്ചുവിടാന്‍ നിര്‍ദേശമുണ്ട്. എന്നാല്‍ യോഗ്യരായ അധ്യാപകര്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ നിര്‍ദേശം നടപ്പാക്കുന്നതിന് പ്രായോഗിക തടസം നേരിടുന്നുണ്ട്. അതേസമയം 20000 സ്വദേശി യുവാക്കളാണ് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിവില്‍ സര്‍വിസ് കമീഷനില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത്. പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുവേണം ഇവര്‍ക്ക് ജോലി നല്‍കാന്‍.

തൊഴില്‍രഹിതരായ 18,000 സ്വദേശികള്‍ സ്വകാര്യ മേഖലകളില്‍ ജോലി ലഭിക്കുന്നതിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നതായി സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാന്‍പവര്‍ അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 9354 പേര്‍ അപേക്ഷ നല്‍കി ആറുമാസം കഴിഞ്ഞവരും സര്‍ക്കാറില്‍ നിന്ന് ഒരു ആനുകൂല്യവും പറ്റാത്തവരുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x