സി 919 ജെറ്റ് വിമാനമാണ് കന്നിപറക്കല്‍ നടത്തിയത്. വെള്ള, നീല, പച്ച നിറങ്ങള്‍ ചേര്‍ന്നതാണ് വിമാനത്തിന്റെ രൂപകല്‍പന. 80 മിനിറ്റ് നേരത്തെ പറക്കലിന് ശേഷമാണ് 168 യാത്രക്കാര്‍ക്ക് കയറാവുന്ന ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത്. ഷാങ്ഹായ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ സാക്ഷികളാകാന്‍ പ്രമുഖര്‍ അടക്കം വന്‍ ജനാവലിയുണ്ടായിരുന്നു.
ഷാങ്ഹായ്: ചൈന വ്യോമായന വ്യവസായരംഗത്തും സാന്നിധ്യമാകുന്നു. ചൈന തദ്ദേശീയമായി നിര്‍മ്മിച്ച യാത്രാ ജെറ്റ് വിമാനം വിജയകരമായി കന്നി പറക്കല്‍ നടത്തി. സി 919 ജെറ്റ് വിമാനമാണ് കന്നിപറക്കല്‍ നടത്തിയത്. വെള്ള, നീല, പച്ച നിറങ്ങള്‍ ചേര്‍ന്നതാണ് വിമാനത്തിന്റെ രൂപകല്‍പന. 80 മിനിറ്റ് നേരത്തെ പറക്കലിന് ശേഷമാണ് 168 യാത്രക്കാര്‍ക്ക് കയറാവുന്ന ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തത്. ഷാങ്ഹായ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ സാക്ഷികളാകാന്‍ പ്രമുഖര്‍ അടക്കം വന്‍ ജനാവലിയുണ്ടായിരുന്നു. സി919 വിമാനത്തിന്റെ പറക്കല്‍ ചൈനയുടെ വ്യോമയാനരംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.
മരുന്നുകള്‍ മുതല്‍ റോബോട്ടുകള്‍ വരെ നീളുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള മെയ്ഡ് ഇന്‍ ചൈന 2025 പദ്ധതിയിലെ സുപ്രധാന നിര്‍മ്മിതിയാണ് ഈ ജെറ്റ്. നേരത്തെ 2014 മുതല്‍ സി919 ന്റെ പരീക്ഷണ പറക്കല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവെച്ചിരുന്നു. കന്നി യാത്രയില്‍ മണിക്കൂറില്‍ 290-300 കിലോമീറ്റര്‍ വേഗതയിലാണ് വിമാനം പറന്നത്.
കോമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ ഓഫ് ചൈനയാണ്(കോമാക്) സി919 ജെറ്റ് നിര്‍മ്മിച്ചത്. അേതസമയം ചൈന തദ്ദേശീയമായാണ് വിമാനം നിര്‍മ്മിച്ചതെങ്കിലും അനുബന്ധ ഉപകരണങ്ങള്‍ വിദേശത്ത് നിന്നുള്ള പല കമ്പനികളില്‍ നിന്ന് വാങ്ങുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.