Currency

ഈ വര്‍ഷം യുഎഇയിലെ പ്രവാസികള്‍ നാട്ടിലേക്കയച്ചത് 6500 കോടി രൂപ; 34.9% ത്തോടെ മുന്നില്‍ ഇന്ത്യക്കാര്‍

സ്വന്തം ലേഖകന്‍Monday, May 8, 2017 4:42 pm

ഈ വര്‍ഷം ഒന്നാം പാദത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ 1295 കോടി ദിര്‍ഹം (ഏകദേശം 22500 കോടി രൂപ) ആണ് അയച്ചത്. വിദേശികള്‍ മൊത്തം അയച്ച പണത്തിന്റെ 34.9 ശതമാനമാണിത്. പണമയക്കലില്‍ രണ്ടാം സ്ഥാനത്ത് പാകിസ്താനികളാണ്. മൊത്തം പണത്തിന്റെ 9.4 ശതമാനമാണ് ഇവര്‍ നാട്ടിലേക്കയച്ചത്.

 

അബൂദബി: യുഎഇയിലെ പ്രവാസികള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ സ്വന്തം നാട്ടിലേക്കയച്ചത് 3710 കോടി ദിര്‍ഹം (ഏകദേശം 65,00 കോടി രൂപ). കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കണക്കുമായി നോക്കുമ്പോള്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.1 ശതമാനം വര്‍ധനയാണ് പണമയക്കലില്‍ ഉണ്ടായിരിക്കുന്നത്. യു.എ.ഇ സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം പ്രവാസികളില്‍ സ്വന്തം നാട്ടിലേക്ക് പണമയച്ചവരില്‍ മുന്നില്‍ ഇന്ത്യക്കാരാണ്. ഈ വര്‍ഷം ഒന്നാം പാദത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ 1295 കോടി ദിര്‍ഹം (ഏകദേശം 22500 കോടി രൂപ) ആണ് അയച്ചത്. വിദേശികള്‍ മൊത്തം അയച്ച പണത്തിന്റെ 34.9 ശതമാനമാണിത്. പണമയക്കലില്‍ രണ്ടാം സ്ഥാനത്ത് പാകിസ്താനികളാണ്. മൊത്തം പണത്തിന്റെ 9.4 ശതമാനമാണ് ഇവര്‍ നാട്ടിലേക്കയച്ചത്.

ഫിലിപ്പീന്‍സുകാര്‍ 7.3 ശതമാനം, അമേരിക്കക്കാര്‍ 5.4 ശതമാനം, ഈജിപ്തുകാര്‍ 4.95 ശതമാനം, ബ്രീട്ടീഷുകാര്‍ 4.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് രാജ്യക്കാര്‍ പണമയച്ചിട്ടുള്ളത്. 75 ശതമാനം പണവും (2780 കോടി ദിര്‍ഹം) പണവിനിമയ സ്ഥാപനങ്ങള്‍ വഴിയാണ് അയച്ചിരിക്കുന്നത്. 25 ശതമാനം പണം ബാങ്കുകള്‍ മുഖേനയാണ് അയച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x