Currency

ഗാര്‍ഹികത്തൊഴിലാളി റിക്രൂട്‌മെന്റ്: കുവൈത്തില്‍ കമ്പനി സെപ്റ്റംബറില്‍ തുടങ്ങും

സ്വന്തം ലേഖകന്‍Tuesday, May 9, 2017 3:17 pm

കമ്പനിയോട് അനുബന്ധിച്ച് പൊലീസ് സ്‌ക്രീനിങ്ങിനും മെഡിക്കല്‍ ടെസ്റ്റിനുമുള്ള സംവിധാനവും ഉണ്ടായിരിക്കും. ഈ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാകും ഗാര്‍ഹികത്തൊഴിലാളിയെ തൊഴിലുടമയ്ക്കു കൈമാറുക.

കുവൈത്ത് സിറ്റി: കുവൈത്തിലേക്കു ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കമ്പനി സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. പാര്‍ലമെന്റിന്റെ ആരോഗ്യ-തൊഴില്‍ സമിതി കമ്പനി സ്ഥാപിക്കുന്നതിനുള്ള നിയമം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി സമിതി തലവന്‍ സഅദ് അല്‍ ഖന്‍ഫൂര്‍ എംപി അറിയിച്ചു. കമ്പനി പ്രവര്‍ത്തിക്കുന്നതിനുള്ള കെട്ടിടം തയാറായതായി അദ്ദേഹം അറിയിച്ചു.

കമ്പനി നിലവില്‍ വരുന്നതോടെ ഗാര്‍ഹിക തൊഴിലാളിയെ ലഭിക്കുന്നതിനുള്ള ചെലവ് പകുതിയായി കുറയുമെന്നാണ് കരുതുന്നത്. കമ്പനിയോട് അനുബന്ധിച്ച് പൊലീസ് സ്‌ക്രീനിങ്ങിനും മെഡിക്കല്‍ ടെസ്റ്റിനുമുള്ള സംവിധാനവും ഉണ്ടായിരിക്കും. ഈ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാകും ഗാര്‍ഹികത്തൊഴിലാളിയെ തൊഴിലുടമയ്ക്കു കൈമാറുക.

ഇന്ത്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, നേപ്പാള്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിന്ന് ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഈ കമ്പനിയാകും നേരിട്ട് ഇടപെടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x