
വാഷിങ്ടണ്‍: യുഎസിലെ ഹാന്‍ഫോര്‍ഡില്‍ ആണവമാലിന്യ ശേഖരണ പ്ലാന്റിലെ തുരങ്കം തകര്‍ന്നു. പ്ലൂട്ടോണിയം- യുറേനിയം വേര്‍തിരിച്ചെടുക്കുന്ന കേന്ദ്രത്തിന് സമീപമുള്ള ടണലാണ് തകര്‍ന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച പകല്‍ 8.26നാണ് അപകടകാരികളായ ഉയര്‍ന്ന ആണവ വികിരണതോതിലുള്ള സാധനങ്ങളും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഈ ടണല്‍ തകര്‍ന്നത്. സംഭവത്ത തുടര്‍ന്ന് പ്രദേശത്ത് യുഎസ് ഊര്‍ജ വിഭാഗം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തകര്‍ന്ന തുരങ്കത്തിന് സമീപം ജോലിചെയ്തിരുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. മേഖലയില്‍ ജോലിചെയ്യുന്നവര്‍ പുറത്തിറങ്ങരുതെന്ന് ഊര്‍ജ വിഭാഗം കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ആരും ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും സന്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കന്‍ വാഷിങ്ടനില്‍ കൊളംബിയ നദിക്കു സമീപമാണ് ഹാന്‍ഫോര്‍ഡ് സ്ഥിതി ചെയ്യുന്നത്. ആണവായുധം നിര്‍മിക്കാനുള്ള മാന്‍ഹട്ടന്‍ പദ്ധതി പ്രകാരം രണ്ടാം ലോക മഹായുദ്ധ സമയത്താണ് പ്ലാന്റ് പണിതത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.