Currency

ഭൂമിയിലെവിടെയും അതിവേഗ ഇന്റര്‍നെറ്റ്; പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

സ്വന്തം ലേഖകന്‍Friday, May 12, 2017 11:34 am

ഭൂമിയിലെവിടെ നിന്നും ഒരു ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്പേസ് എക്സ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 4425 സാറ്റലൈറ്റുകളാണ് വിക്ഷേപിക്കേണ്ടി വരിക. നിലവില്‍ ലോകമെങ്ങുമുള്ള ജനങ്ങളില്‍ 57 ശതമാനം പേര്‍ക്ക് പല കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലെന്നാണ് യുഎന്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്.

വാഷിങ്ടണ്‍: ഭൂമിയിലെവിടെയും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു. സ്പേസ് എക്സാണ് ഇതിനായി പദ്ധതിതയാറാക്കിയിട്ടുള്ളത്. ഈ വര്‍ഷം തന്നെ ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടത്താനും അടുത്തവര്‍ഷം രണ്ടാം പരീക്ഷണം നടത്താനുമാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നത്. അതേസമയം പരീക്ഷണങ്ങള്‍ വിജയകരമായാല്‍ പദ്ധതിയുടെ ആദ്യഘട്ടം യാഥാര്‍ഥ്യമാകും. കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് നല്‍കാന്‍ സ്പേസ്എക്സ് തയ്യാറായാല്‍ ലോകത്തെ ഒട്ടുമിക്ക ടെലികോം കമ്പനികളും വന്‍ പ്രതിസന്ധിയിലാകുകയും ടെലികോം രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുകയും ചെയ്യും.

ഭൂമിയിലെവിടെ നിന്നും ഒരു ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്പേസ് എക്സ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 4425 സാറ്റലൈറ്റുകളാണ് വിക്ഷേപിക്കേണ്ടി വരിക. നിലവില്‍ ലോകമെങ്ങുമുള്ള ജനങ്ങളില്‍ 57 ശതമാനം പേര്‍ക്ക് പല കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലെന്നാണ് യുഎന്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്.

സ്പേസ് എക്സിന്റെ ഓരോ സാറ്റലൈറ്റും ഭൂമിയില്‍ 2120 കിലോമീറ്റര്‍ പ്രദേശം ഇന്റര്‍നെറ്റ് ലഭ്യമാക്കും. അമേരിക്കയില്‍ മുഴുവനായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ 800 സാറ്റലൈറ്റുകള്‍ അയച്ചായിരിക്കും പദ്ധതി തുടങ്ങുകയെന്നാണ് കരുതുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x