ബക്കാലകള്‍ വഴി പോലും ധനവിനിമയവും കറന്‍സി മാറ്റവും അടക്കമുള്ള ഇടപാടുകള്‍ നടക്കുന്നുണ്ട്. ജലീബ് അല്‍ ശുയൂഖില്‍ മാത്രം ഒമ്പത് ബക്കാലകള്‍ സമാന്തര കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുവൈത്ത്സിറ്റി: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പണമിടപാട് കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് നിരവധി അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സിബികെ മുന്നറിയിപ്പ് നല്‍കിയത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണി എക്സ്ചേഞ്ചുകളുടെ അനധികൃത ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബക്കാലകള്‍ വഴി പോലും ധനവിനിമയവും കറന്‍സി മാറ്റവും അടക്കമുള്ള ഇടപാടുകള്‍ നടക്കുന്നുണ്ട്. ജലീബ് അല്‍ ശുയൂഖില്‍ മാത്രം ഒമ്പത് ബക്കാലകള്‍ സമാന്തര കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫര്‍വാനിയയില്‍ അഞ്ച്, ഹവല്ലിയില്‍ ആറ്, ഖൈത്താനില്‍ എട്ട്, ജഹ്റയില്‍ രണ്ട്, ഫഹാഹീലില്‍ നാല്, മെഹബൂലയില്‍ അഞ്ച് മണി എക്സ്ചഞ്ചുകളുടെ ഏജന്‍സികളായി കണ്ടെത്തിയ ബക്കാലകളുടെ എണ്ണം.
ലൈസന്‍സ് ഇല്ലാതെ ഫോറെക്സ് സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകും. ധാരാളം വിദേശികള്‍ ഇത്തരം കേന്ദ്രങ്ങള്‍ വഴി നാട്ടിലേക്ക് പണമയക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.