Currency

ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകന്‍Tuesday, May 16, 2017 9:19 am

ആന്ധ്രാപ്രദേശ് വടമലപ്പേട്ട സ്വദേശി അദ്ലുരു സായ്കുമാര്‍ എന്ന 23 കാരനാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം. സുഹൃത്തിന്റെ ജന്മദിനാഘോഷ ചടങ്ങിില്‍ പങ്കെടുത്തു മടങ്ങിവരവെയാണ് അപകടമുണ്ടായത്.

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശ് വടമലപ്പേട്ട സ്വദേശി അദ്ലുരു സായ്കുമാര്‍ എന്ന 23 കാരനാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം. സുഹൃത്തിന്റെ ജന്മദിനാഘോഷ ചടങ്ങിില്‍ പങ്കെടുത്തു മടങ്ങിവരവെയാണ് അപകടമുണ്ടായത്.

ഇല്ലിനോയിസില്‍ എംഎസിന് പഠിക്കുകയായിരുന്നു അദ്ലുരു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x