വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ആധാര്‍കാര്‍ഡ് വിഷയത്തില്‍ വ്യക്തത വരുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാണ് ഇത് സംബന്ധിച്ച് ഇത്തരവ് പുറത്തിറക്കിയത്. മെയ് 15നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അബൂദബി: വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ആധാര്‍കാര്‍ഡ് വിഷയത്തില്‍ വ്യക്തത വരുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാണ് ഇത് സംബന്ധിച്ച് ഇത്തരവ് പുറത്തിറക്കിയത്. മെയ് 15നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സിബിഎസ്ഇ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് നിര്‍ദേശിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് . തുടര്‍ന്ന് തീരുമാനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കാണിച്ച് വിദേശത്തെ നിരവധി സ്കൂളുകളില്‍ നിന്ന് പരാതികള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം എന്‍.ആര്.ഐ വിദ്യാര്‍ഥികള്‍ക്ക് ബാധകമല്ലെന്ന് കാട്ടി അധികൃതര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷനും, പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോഴും ആധാറിന് പകരം വിദ്യാര്‍ഥികള്‍ പാസ്പോര്‍ട്ട് നമ്പര്‍ നല്കിയാല് മതിയെന്ന് പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിബിഎസ്ഇ ആദ്യം പുറപ്പെടുവിച്ച സര്‍ക്കുലറിനെ അടിസ്ഥാനമാക്കി മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയതായി വിദ്യാര്‍ഥികള്‍ക്ക് നല്കിയ നിര്‍ദേശം ഏറെ ആശയകുഴപ്പത്തിന് ഇടയാക്കിയിരുന്നു. ആശയക്കുഴപ്പത്തെ തുടര്‍ന്ന് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് വിദേശ ഇന്ത്യക്കാര്‍ക്ക് നിയമപരമായ അവകാശമില്ലെന്ന് ഇന്ത്യന്‍ എംബസി പത്രകുറിപ്പില്‍ അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.