വാഹനത്തില്‍ നിന്ന് സിഗരറ്റ് കുറ്റികള്‍ പുറത്തേക്കെറിയുന്നവര്‍ക്ക് ആയിരം ദിര്‍ഹമാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. ചവറുകള്‍ അലക്ഷ്യമായി പുറത്തേക്കിടുന്നവര്‍ക്കും പിഴശിക്ഷ കനത്തതാക്കും. അതേസമയം വാഹനത്തിലുള്ള കുട്ടികളോ സഹയാത്രികരോ ചവറുകള്‍ പുറത്തേക്കിട്ടാലും പിഴ വാഹനം ഓടിക്കുന്ന വ്യക്തിക്കായിരിക്കും.
അബുദാബി: കാറിനുള്ളില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്നവര്‍ക്ക് ഇനി മുതല്‍ കനത്ത പിഴ. സിഗരറ്റ് കുറ്റിയും ഭക്ഷണ മാലിന്യങ്ങളും പുറത്തേക്ക് വലിച്ചെറിയുന്നവര്‍ക്കാണ് പിഴ ഈടാക്കുന്നത്. പരിസ്ഥിതിക്ക് പരുക്കേല്‍പ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ക്കാണ് യുഎഇ ഭരണകൂടം ശിക്ഷ കനപ്പിക്കുന്നത്.
വാഹനത്തില്‍ നിന്ന് സിഗരറ്റ് കുറ്റികള്‍ പുറത്തേക്കെറിയുന്നവര്‍ക്ക് ആയിരം ദിര്‍ഹമാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. ചവറുകള്‍ അലക്ഷ്യമായി പുറത്തേക്കിടുന്നവര്‍ക്കും പിഴശിക്ഷ കനത്തതാക്കും. അതേസമയം വാഹനത്തിലുള്ള കുട്ടികളോ സഹയാത്രികരോ ചവറുകള്‍ പുറത്തേക്കിട്ടാലും പിഴ വാഹനം ഓടിക്കുന്ന വ്യക്തിക്കായിരിക്കും.
ചെറിയ കടലാസുപോലും പുറത്തേക്കിട്ടാല്‍ പിഴ ശിക്ഷ നല്‍കാവുന്ന തരത്തിലാണ് നിയമം കര്‍ക്കശമാക്കുന്നതെന്നാണ് സൂചന. ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസന്‍സില്‍ ആറു ബ്ലാക്ക് മാര്‍ക്ക് പതിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ജൂണ്‍ 15 മുതല്‍ നിലവില്‍ വരുന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമത്തില്‍ ഇതു വ്യക്തമാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.