Currency

പാന്‍, ആധാര്‍ രേഖകളിലെ തെറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താം

സ്വന്തം ലേഖകന്‍Thursday, May 18, 2017 7:18 am

ന്യൂഡല്‍ഹി: പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡിലെയും ആധാര്‍ രേഖകളിലെയും തെറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താം. തെറ്റുകള്‍ തിരുത്തുന്നതിന് ആദായനികുതി വകുപ്പ് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ ഇഫയലിങ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കുകള്‍ വഴിയാണു തെറ്റുകള്‍ തിരുത്തുന്നതിന് സാധിക്കുക. ഇതിനായി ഇഫയലിങ് സൈറ്റില്‍ രണ്ടു പുതിയ ലിങ്കുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് ഉപയോഗിച്ച് പാന്‍ കാര്‍ഡിലെയും ആധാറിലെയും പേരിലെ അക്ഷരത്തെറ്റുകള്‍ ഉള്‍പ്പെടെയുള്ളവ തിരുത്താവുന്നതാണ്. നിലവിലുള്ള പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്തുന്നതിനും പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളതില്‍ ഒരു ലിങ്ക്.

എന്നാല്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ളതാണു രണ്ടാമത്തെ ലിങ്ക്. ഈ ലിങ്ക്‌വഴി ആധാര്‍ സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടലില്‍ പ്രവേശിക്കാവുന്നതാണ്. തുടര്‍ന്ന് വ്യക്തികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷ നല്‍കാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x