
വിയന്ന: ഓസ്ട്രിയയിൽ ബുർഖ, നിഖാബ് എന്നിവയ്ക്കു നിരോധനം ഏർപ്പെടുത്തുന്ന ബിൽ പാർലമെന്റ് പാസാക്കി. നിയമം വരുന്ന ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ മുഖം മൂടുന്ന തരം വസ്ത്രങ്ങൾ ധരിച്ചു പൊതുസ്ഥലങ്ങളിൽ എത്തുന്നവരിൽ നിന്നും 150 യൂറോ പിഴ ഈടാക്കും.
കഴിഞ്ഞ ജനുവരിയിലാണ് ഓസ്ട്രിയന്‍ സഖ്യ സര്‍ക്കാര്‍ നിഖാബ് നിരോധനത്തിനുള്ള നിര്‍ദേശം കൊണ്ടുവന്നത്. ഓസ്ട്രിയയിലെ ആറ് ലക്ഷം വരുന്ന മുസ്‌ലിംകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാത്ത വിധമായിരിക്കും നിയമം നടപ്പാക്കുകയെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്ത്യന്‍ കേണ്‍ അറിയിച്ചു.
തീവ്രവലതുപക്ഷ, തീവ്രവാദ ഗ്രൂപ്പുകൾ രാജ്യത്ത് ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഓസ്ട്രിയൻ സർക്കാർ മുഖം മൂടുന്ന തരം വസ്ത്രങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.