Currency

വിദേശ വാഹനങ്ങള്‍ക്ക് ടോള്‍: ജര്‍മനിക്കെതിരെ ഓസ്ട്രിയ കോടതിയെ സമീപിച്ചു

സ്വന്തം ലേഖകൻSunday, October 15, 2017 6:40 pm

2019ല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരുമാനം യൂറോപ്യന്‍ യൂണിയനിലെ തുല്യതയുടെ അവകാശം ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണു ഓസ്ട്രിയ അടക്കം പല രാജ്യങ്ങളും നിയമപരമായി തീരുമാനത്തെ നേരിടുന്നത്

ജര്‍മനിയിലെ ദേശീയ പാതകളില്‍ വിദേശ വാഹനങ്ങള്‍ക്ക് ടോള്‍ ചുമത്തിയതിനെതിരേ ഓസ്ട്രിയ കോടതിയെ സമീപിച്ചു. 2019ല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരുമാനം യൂറോപ്യന്‍ യൂണിയനിലെ തുല്യതയുടെ അവകാശം ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണു ഓസ്ട്രിയ അടക്കം പല രാജ്യങ്ങളും നിയമപരമായി തീരുമാനത്തെ നേരിടുന്നത്.

അതേസമയം, വിദേശികള്‍ക്കു മാത്രമായല്ല, ജര്‍മനിക്കാര്‍ക്കും ടോള്‍ ബാധകമാണെന്നാണ് ജര്‍മന്‍ സര്‍ക്കാരിന്റെ നിലപാട്. എന്നാൽ ജര്‍മനിക്കാരില്‍ നിന്ന് ഈടാക്കുന്ന ടോള്‍ റോഡ് ടാക്സില്‍നിന്ന് കുറവു ചെയ്തു കൊടുക്കുകയാണ്.

തുല്യതാ അവകാശം ലംഘിക്കപ്പെടാതിരിക്കാന്‍ ജര്‍മനി സ്വീകരിച്ച കുറുക്കു വഴിയായാണ് ഇതു വിലയിരുത്തപ്പെടുന്നത്. 1.8 മില്യന്‍ ഓസ്ട്രിയക്കാരെ ബാധിക്കുന്നതാണ് ജര്‍മന്‍ സര്‍ക്കാരിന്റെ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x