വിയന്ന: 31 വയസുള്ള ഇമ്മാനുവല്‍ കുര്‍സ് ഓസ്ട്രിയന്‍ പ്രധാനമന്ത്രിയാകുന്നു. കഴിഞ്ഞ മേയിലാണ് പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവായി കുർസ് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ 31 ശതമാനത്തിലധികം വോട്ട് നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
സോഷ്യല്‍ ഡെമോക്രാറ്റുകളോ തീവ്ര വലതുപക്ഷക്കാരായ ഫ്രീഡം പാര്‍ട്ടിയോ രണ്ടാം സ്ഥാനത്തു വരും. മുന്നണി സര്‍ക്കാരിന് കര്‍സ് നേതൃത്വം നല്‍കാനാണ് സാധ്യതയെന്നാണു വിലയിരുത്തൽ.
39 വയസുള്ള ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായതിനു പിന്നാലെയാണു മറ്റൊരു യൂറോപ്യൻ രാജ്യത്തിന്റെ നേതാവായി ചെറൂപ്പക്കാരനെത്തുന്നത്.
മുപ്പതു വര്‍ഷത്തോളം രാജ്യം ഭരിച്ച പീപ്പിള്‍സ് പാര്‍ട്ടിയെ റീബ്രാന്‍ഡ് ചെയ്ത് ന്യൂ പീപ്പിള്‍സ് പാര്‍ട്ടിയായാണ് കുര്‍സ് തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.