വിയന്ന: ലോകത്ത് ജീവിത നിലവാരം ഏറ്റവും ഉയർന്ന പട്ടണമായി വിയന്നയെ തെരഞ്ഞെടുത്തു. മെർക്കർ പഠനത്തിൽ സൂറിച്ച് സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ന്യൂസിലാൻഡിലെ ഓക്ക്ലാൻഡിനും ജർമ്മനിയിലെ മ്യൂണിക്കുമാണ്. ലോകത്തിലെ 239 പട്ടണങ്ങളാണ് പട്ടികയിൽ ഇടംനേടിയത്.
ഒൻപതാം തവണയാണു വിയന്ന പട്ടണം ലിസ്റ്റിൽ ഒന്നാംസ്ഥാനത്തെത്തുന്നത്. വിയന്ന പട്ടണം സുരക്ഷിതത്ത്വത്തിനും ഗതാഗത സംവിധാനത്തിനും സാംസ്കാരിക, വിനോദ വിസ്മയങ്ങൾക്കും മറ്റു നഗരങ്ങളെക്കാൾ ഏറെ മുൻപന്തിയിലെന്നാണു വിലയിരുത്തൽ.
ആദ്യത്തെ പത്തു നഗരങ്ങളായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യൻ പട്ടണങ്ങളിൽ ആറു മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിൽ ഡ്യൂസ്സൽ ഡോർഫ് , ഫ്രാങ്ക്ഫർട്ട്, ജനീവ, ജെൻഫ്, കൊപ്പെൻഹേഗൻ, ബാസൽ എന്നീ നഗരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
കാനഡയിലെ വാൻകൂവർ അഞ്ചാമതും ഓസ്ട്രേലിയയിലെ സിഡ്നി പത്താമതും, ഇറാക്കി തലസ്ഥാനം ബാഗ്ദാദ് ഇരുന്നൂറ്റി പതിനെട്ടാം സ്ഥാനത്തുമാണ്. മുപ്പത്തിയൊൻപതു മാനദണ്ഡങ്ങൾ പരിശോധിച്ചാണ് മികച്ച പട്ടണങ്ങളെ തെരഞ്ഞെടുക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.