
Austrian Chancellor and head of the Social Democratic Party (SPOe) Christian Kern (R) and Austrian Justice Minister Wolfgang Brandstetter (C) and Austrian Minister of Foreign Affairs and new leader of the Austrian Peoples Party (OeVP) Sebastian Kurz (L)
വിയന്ന: ഓസ്ട്രിയയിൽ ഒക്ടോബർ 15 നു ഇടക്കാല തെരഞ്ഞെടുപ്പ് നടക്കും. മുന്നണി ബന്ധം തകർന്ന പശ്ചാത്തലത്തിലാണു ഓസ്ട്രിയയിൽ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ചാന്‍സലര്‍ ക്രിസ്റ്റ്യൻ കേണിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും പീപ്പിൾസ് പർട്ടിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണു ഇടക്കാല തെരഞ്ഞെടുപ്പിനു കാരണമായിരിക്കുന്നത്.
പീപ്പിള്‍സ് പാര്‍ട്ടി നേതാവും വിദേശകാര്യ മന്ത്രിയുമായ സെബാസ്ററ്യന് കേര്സും സോഷ്യൽ ഡെമോക്രാറ്റിക് ക്രിസ്റ്റ്യൻ കേണും ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുപാർട്ടികളും 2018 വരെ ഭരണം തുടരുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നു സഖ്യം വേർപെടുകയായിരുന്നു.
അതേസമയം ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത് രാജ്യത്തെ തീവ്ര വലതുപക്ഷ സംഘടനയായ ഫ്രീഡം പാര്‍ട്ടിക്ക് സഹായകമായേക്കുമെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കുടിയേറ്റ വിരുദ്ധ നിലപാടുകളെടുക്കുന്ന ഫ്രീഡം പാർട്ടിയ്ക്കു സാധ്യത തെരഞ്ഞെടുപ്പിലുണ്ടാകുന്നത് യൂറോപ്യൻ രാജ്യങ്ങൾ ആശങ്കയോടെയാണു നോക്കിക്കാണുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.