Currency

നാലാമത് ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് ജൂണ്‍ 25ന് തുടക്കമാകും

സ്വന്തം ലേഖകന്‍Monday, May 29, 2017 7:56 pm

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സമ്മര്‍ ഫെസ്റ്റിവലില്‍ കായിക, വൈജ്ഞാനിക, കലാ മത്സരങ്ങളുള്‍പ്പെടെയുള്ള വിവിധ പരിപാടികളാണ് നടക്കുവാന്‍ പോകുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്തെ സ്വകാര്യമേഖല സംഘടിപ്പിക്കുന്ന വേനല്‍ ആഘോഷങ്ങള്‍ക്ക് മുന്‍ ഫെസ്റ്റിലിവലിനെ അപേക്ഷിച്ച് കൂടുതല്‍ ദിവസങ്ങളുണ്ടായിരിക്കും.

ദോഹ: നാലാമത് ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് ജൂണ്‍ 25-ന് തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സമ്മര്‍ ഫെസ്റ്റിവലില്‍ കായിക, വൈജ്ഞാനിക, കലാ മത്സരങ്ങളുള്‍പ്പെടെയുള്ള വിവിധ പരിപാടികളാണ് നടക്കുവാന്‍ പോകുന്നത്. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്തെ സ്വകാര്യമേഖല സംഘടിപ്പിക്കുന്ന വേനല്‍ ആഘോഷങ്ങള്‍ക്ക് മുന്‍ ഫെസ്റ്റിലിവലിനെ അപേക്ഷിച്ച് കൂടുതല്‍ ദിവസങ്ങളുണ്ടായിരിക്കും. ഫെസ്റ്റിവിലിന്റെ പ്രാമോഷന്‍ ജൂണ്‍ 22-ന് ആരംഭിക്കും. സെപ്തംബര്‍ അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലിന് ‘വേനലവധിക്ക് നിറം നല്‍കൂ’ എന്ന ടാഗ് ലൈനിലാണ് ഉപയോഗിച്ചിരിക്കുന്നത്.

മാളുകളും, ഹോട്ടലുകളും, മാനേജ്മെന്റ് കമ്പനികളും വിവിധ വിനോദ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാദേശിക ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ക്യൂസ്പോര്‍ട്സ് അവതരിപ്പിക്കുന്ന സമ്മര്‍ എന്റര്‍ടൈന്‍മെന്റ് സിറ്റിയില്‍ മാത്രം 100-ലധികം പരിപാടികളാണ് അവതരിപ്പിക്കുന്നത്.

ഖത്തറില്‍ ആദ്യമായെത്തുന്ന ഹോളിവുഡ് താരം മര്‍ലോണ്‍ വയന്‍സ് പങ്കെടുക്കുന്ന പരിപാടി, സൗദിയിലെ പ്രമുഖനായ മുഹമ്മദ് അബുവും നവാല്‍ അല്‍ കുവൈതിയ്യാതും സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് തുടങ്ങിയ പരിപാടികളും ഉണ്ടാവും. നാലാമത് മൈന്‍ഡ് സ്പോര്‍ട്സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പും ഓഗസ്റ്റ് 19 മുതല്‍ 27 വരെ സംഘടിപ്പിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x