Currency

ടിക്കറ്റ് നിരക്കില്‍ വന്‍ഇളവുമായി എയര്‍ ഏഷ്യ

സ്വന്തം ലേഖകന്‍Monday, June 5, 2017 9:28 am

വിമാന യാത്ര നിരക്കുകള്‍ 1,099 രൂപയ്ക്കും രാജ്യാന്തര സര്‍വീസുകള്‍ 2,999 രൂപയ്ക്കുമാണ് ആരംഭിക്കുന്നത്. കുറഞ്ഞകാലത്തേക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാലു മുതല്‍ 11 വരെയാണ് ടിക്കറ്റ് ബുക്കു ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 15 മുതല്‍ ഓഗസ്റ്റ് 28 വരെയാണു യാത്രയ്ക്ക് അവസരം.

മുംബൈ: എയര്‍ ഏഷ്യ നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പരിമിതമായ ദിവസത്തേക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ ഇളവ് പ്രകാരം പ്രാദേശിക വിമാന യാത്ര നിരക്കുകള്‍ 1,099 രൂപയ്ക്കും രാജ്യാന്തര സര്‍വീസുകള്‍ 2,999 രൂപയ്ക്കുമാണ് ആരംഭിക്കുന്നത്.

കുറഞ്ഞകാലത്തേക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാലു മുതല്‍ 11 വരെയാണ് ടിക്കറ്റ് ബുക്കു ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 15 മുതല്‍ ഓഗസ്റ്റ് 28 വരെയാണു യാത്രയ്ക്ക് അവസരം.

പ്രത്യേക ടൂര്‍ പാക്കേജുകളും കമ്പനി ഉദ്ദേശിക്കുന്നതായി എയര്‍ ഏഷ്യ സി.ഇ.ഒ. വ്യക്തമാക്കി. അതേസമയം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫറുകള്‍ ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x