നാടുകടത്തപ്പെട്ടവരിൽ 23 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും ഈ വർഷം ഇതുവരെ പതിമൂന്നായിരം വിദേശികളെ നാടുകടത്തിയതായി കണക്കുകൾ. നാടുകടത്തപ്പെട്ടവരിൽ കൂടുതലും ഇന്ത്യക്കാരാണ്. താമസകാര്യ, തൊഴിൽ നിയമ ലംഘനങ്ങളുടെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയുമാണ് കൂടുതലായും നാടുകടത്തിയത്. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയവരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.
നാടുകടത്തപ്പെട്ടവരിൽ 23 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. 20 ശതമാനം പേർ ഈജിപ്തിൽ നിന്നും 17 ശതമാനം പേർ ഫിലിപ്പെയിൻസിൽ നിന്നുള്ളവരാണ്. എത്യോപ്യ – 15 ശതമാനം, ശ്രീലങ്ക – 7 ശതമാനം, ബംഗ്ലാദേശ് 6 ശതമാനം എന്നിങ്ങനെയാണ് നാടുകടത്തപ്പെട്ട മറ്റു രാജ്യക്കാരുടെ കണക്ക്. 12 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.