ടാക്സി ഡ്രൈവര്‍മാരാകാന്‍ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ ജയിച്ചിരിക്കണമെന്ന നിയമം നീക്കം ചെയ്തു
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നഗരത്തിൽ ഇനി ഇംഗ്ലീഷ് ഭഷയിൽ പ്രാവീണ്യമില്ലാത്തവർക്കും ടാക്സി ഡ്രൈവര്‍മാരാകാം. ടാക്സി ഡ്രൈവര്‍മാരാകാന്‍ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ ജയിച്ചിരിക്കണമെന്ന നിയമം നീക്ക ചെയ്തിരിക്കുകയാണു. പ്രവാസികളായ നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന ഒരു തീരുമാനം കൂടിയാണിത്.
1,44,000 ഡ്രൈവര്‍മാരാണ് നിലവിൽ ന്യൂയോര്‍ക്ക് നഗരത്തിലുള്ളത്. ഇവരില്‍ 90 ശതമാനവും അമേരിക്കയില്‍ ജനിച്ചവരല്ല. അതുകൊണ്ട് പലര്‍ക്കും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുക അസാധ്യമാണ്. നേരത്തെ, യാത്രക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്തായിരുന്നു പരീക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. ഈ നിയമത്തിനാണിപ്പോള്‍ മാറ്റം വന്നിരിക്കുന്നത് .
അതേസമയം പരീക്ഷ വെണ്ടെന്ന് വെച്ചെങ്കിലും ഡ്രൈവർമാർക്ക് ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിള്ള വിദ്യാഭ്യാസ പദ്ധതി തുടങ്ങുമെന്ന് മേയറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.