ലോംഗ് ഐലന്റിലേക്കു പോയ പാസഞ്ചര്‍ ട്രെയിന്‍ മന്‍ഹാട്ടന് 20 മൈല്‍ കിഴക്ക് വെച്ച് പാളം തെറ്റുകയായിരുന്നു. 29 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശികസമയം രാത്രി ഒമ്പത് മണിക്കാണ് സംഭവം.
ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ ന്യൂ ഹെയ്ഡ് പാര്‍ക്കിൽ ട്രെയിൻ പാളംതെറ്റി നിരവധി പേർക്ക് പരിക്ക്. ലോംഗ് ഐലന്റിലേക്കു പോയ പാസഞ്ചര്‍ ട്രെയിന്‍ മന്‍ഹാട്ടന് 20 മൈല്‍ കിഴക്ക് വെച്ച് പാളം തെറ്റുകയായിരുന്നു. 29 പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശികസമയം രാത്രി ഒമ്പത് മണിക്കാണ് സംഭവം.
12 ബോഗികളുള്ള ട്രെയിനില്‍ 600 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. മൂന്നു ബോഗികളാണു പാളംതെറ്റിയത്. അപകടത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് മേഖലയിലെ റെയില്‍ ഗതാഗതം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതിനിടെ 11 പേര്‍ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നതാായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.