Currency

ന്യൂയോർക്കിൽ ഹിലരിയുടെ നഗ്നപ്രതിമ

സ്വന്തം ലേഖകൻWednesday, October 19, 2016 6:09 pm

ന്യുയോര്‍ക്ക് നഗരത്തിലെ സബ് സ്‌റ്റേഷനില്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ നഗ്ന പ്രതിമ പ്രത്യക്ഷപ്പെട്ടു.

ന്യൂയോർക്ക്: ന്യുയോര്‍ക്ക് നഗരത്തിലെ സബ് സ്‌റ്റേഷനില്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ നഗ്ന പ്രതിമ പ്രത്യക്ഷപ്പെട്ടു. കാണാനെത്തിയവരെ ഒരു കൂട്ടം ആളുകൾ എതിർത്തതിനെ തുടർന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷവുമുണ്ടായി.

അടുത്തിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ നഗ്ന പ്രതിമയും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഹിലരിയുടെ പ്രതിമയോട് വ്യത്യസ്തമായ പ്രതികരണമാണ് ഉണ്ടായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തിയാണ് ഇതെന്ന് വിമർശകർ പറയുന്നു.

അതേസമയം, ഹിലരിയുടെ നഗ്ന പ്രതിമ സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല. ഇക്കാര്യം ആരും ഏറ്റെടുത്തിട്ടുമില്ല. ട്രംപിന്റെ പ്രതിമ സ്ഥാപിച്ചത് തങ്ങളാണെന്ന് ഒരു സന്നദ്ധ സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഹിലരി പ്രതിമയ്ക്കു പിന്നില്‍ തങ്ങളല്ലെന്ന് അവര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x