Currency

പൗഡര്‍ ഉപയോഗിച്ച് കാൻസർ; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 70 ദശലക്ഷം ഡോളര്‍ പിഴ

സ്വന്തം ലേഖകൻSunday, October 30, 2016 11:59 am

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡർ ഉപയോഗിച്ചത് വഴി കാന്‍സര്‍ പിടിപെട്ടുവെന്ന യുവതിയുടെ പരാതിയില്‍ 70 ദശലക്ഷം യുഎസ് ഡോളര്‍ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് യു എസ് കോടതി വിധിച്ചു.

ന്യൂഡൽഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി പൗഡർ ഉപയോഗിച്ചത് വഴി കാന്‍സര്‍ പിടിപെട്ടുവെന്ന യുവതിയുടെ പരാതിയില്‍ 70 ദശലക്ഷം യുഎസ് ഡോളര്‍ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് യു എസ് കോടതി വിധിച്ചു. കാലിഫോര്‍ണിയയിലെ മൊഡെസ്റ്റൊ സ്വദേശിനി ഡിബോറാ ജിയാനെജിനിക്കാണ് വർഷങ്ങളായുള്ള ബേബി പൗഡർ ഉപയോഗം മൂലം അണ്ഡാശയ അര്‍ബുധമുണ്ടായത്.

മിസൗറിയിലെ സെന്റ് ലൂയിസ് നഗരത്തിലുള്ള ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്. അതേസമയം കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നു കമ്പനി വക്താവ് കരോള്‍ ഗുഡ്റിച്ച്‌ അറിയിച്ചു. നേരത്തെ, ഈ വര്‍ഷമാദ്യം പരിഗണിച്ച രണ്ടു കേസുകളിലായി 127 ദശലക്ഷം യുഎസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ഇതേ കോടതി കമ്പനിക്കെതിരെ ഉത്തരവിട്ടിരുന്നു. രണ്ടായിരത്തോളം സ്ത്രീകള്‍ കമ്പനിക്കെതിരെ കേസുകൾ നൽകിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x