Currency

അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറല്‍

സ്വന്തം ലേഖകൻThursday, October 6, 2016 7:37 am

അന്റോണിയോ ഗുട്ടെറസിനെ ഐക്യരാഷ്ട്ര സഭയുടെ അടുത്ത സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയായ ഗുട്ടെറസ് 15 അംഗങ്ങളില്‍ 13 പേരുടേയും പിന്തുണ നേടിയാണ് വിജയിച്ചത്.

ന്യൂയോർക്ക്: അന്റോണിയോ ഗുട്ടെറസിനെ ഐക്യരാഷ്ട്ര സഭയുടെ അടുത്ത സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയായ ഗുട്ടെറസ് 15 അംഗങ്ങളില്‍ 13 പേരുടേയും പിന്തുണ നേടിയാണ് വിജയിച്ചത്. നിലവിലെ സെക്രട്ടറി ജനറലായ ബാന്‍ കി മൂണ്‍ ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറി ജനറലിനെ തെരെഞ്ഞെടുത്ത്, ഗുട്ടെറസ് ജനുവരിൽ സ്ഥാനമേൽക്കും.

1995മുതല്‍ 2002വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിട്ടുമുണ്ട്. പതിനൊന്ന് പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

സ്ലോവേനിയയുടെ മുന്‍ പ്രസിഡന്റ് ഡാനിലോ ടുര്‍ക്കി, ബള്‍ഗേറിയയുടെ ഐറിനാ ബെക്കോവ, മാസിഡോണിയയുടെ മുന്‍ വിദേശമന്ത്രി സ്റിജാന്‍ കെരിം, മുന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, സ്ലോവാക് വിദേശമന്ത്രി മിറോസ്ലാവ് ലജാക്, അര്‍ജന്റിനയുടെ വിദേശമന്ത്രി സുസന്ന മല്‍ക്കോറ എന്നിവരെ മറികടന്നാണു ഗുട്ടെറസ് സ്ഥാനമേൽക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x